ജീവിതമെന്ന കാല്‍പനികതയില്‍
എന്തിനെന്നറിയാതെ എവിടെയ്ക്കെന്നറിയാതെ…..
വഴിയറിയാതുഴ്ലുമൊരു ഏകാകി ഞാന്‍....
ശൂന്യമാമി വഴിത്താരയില്‍ തേങ്ങുന്നുഞാനെന്നും ..
ഏകാന്തത മാത്രമെന്‍ സൌഹൃദമെന്നും..
ഏകയായ ഞാനെന്‍ ജീവിതപാഥയിലും
സ്നേഹിയ്ക്കുന്നു എന്‍ ഏകാന്തചങ്ങാതിയെ
എന്‍ നൊമ്പരത്തിലും ആനന്ദത്തിലും
നീ മാത്രമാനെന്നുമെന്‍ സ്വാന്തനം
നീറുമെന്‍ മാനസത്തിന്‍ തീരാത്തപ്രാര്‍ഥനയിതു
ഏകാന്തതയെന്ന എന്‍ലഹരീ ...
എന്‍ ആത്മമിത്രമേ...........
നീ എന്നുമെന്‍ കൂട്ടായി ചാരെയുണ്ടാകണം
അറിയുന്നു ഞാനിന്നിലോകത്തില്‍
അതിവേഗം കുതിയ്ക്കുന്ന ഹതഭാഗ്യരെ
നിങ്ങള്‍ ആരുമറിയുനില്ല ഏകാന്തതയെന്ന എന്‍ആത്മസുഹൃതിനെ
നിങ്ങളെല്ലാം മറന്നിരിയക്കും ..
ഏകാന്തത തന്‍ സഖിയാം എന്നെയും
എങ്കിലും പരാതിയില്ല പരിഭവമില്ല
ഏകാകിയാം എനിയ്ക്ക് താങ്ങായി
എന്നുമെന്‍ ഏകാന്തത തന്‍ സാമിപ്യമുണ്ടല്ലോ....
