Friday, June 29, 2012

                       you.......


its raining flowers in my life.....
fragrance has taken over me and my life......
entering my heart...blooming in my eyes....
you are a moon growing on me and taking over me.......
if water evaporates to become clouds are you that blue fire......

Am i turning sweet falling into the fire of love..........

Sunday, May 27, 2012

ഏതോ യാത്രയില്‍ കണ്ടും, കഥകള്‍ചൊല്ലിയുമേറെയടുത്തവരെങ്കിലും.......
                        നാം  പഥികര്‍.........
ഇനിയും  പോകുവതിന്നായ്‌  പാതകള്‍ ഏറെ ഉണ്ടെന്നാലും......
ഈ വഴിയില്‍ നാം..... വഴിയറിയാതെ  നില്‍പ്പോര്‍....!
ശൂന്യത പേറും മനസ്സില്‍... മൂകത മാത്രം കൂട്ടിന്...

ഇരുളില്‍,  ദുര്‍ബലപാതകള്‍ താണ്ടാന്‍ , ഏതു വെളിച്ചം തേടണമിനി  നാം....
പറയാന്‍ ഏറെ ഉണ്ടെന്നാലും, ഇല്ലൊരു വാക്കും ചൊല്ലീടാനായി...
പലകുറി ചൊല്ലിയ വാക്കിന്‍ ചുഴിയില്‍,
മുങ്ങി മരിക്കുകയാണിന്നീ  ഞാന്‍....

Wednesday, May 9, 2012

ഈ മണ്ണില്‍ നടമാടും ജീവിതത്തില്‍
ഇനിയുമൊഴുക്കുവാന്‍ കണ്ണീരുണ്ടോ
ദു:ഖത്തില്‍ ദുരിതത്തില്‍ ഉഴലുന്നു ഞാന്‍
ദുര്‍വിധിക്കെപ്പോഴും സഹചാരി ഞാന്‍

കാണാത്ത വില്ലന്‍റെ വിളയാട്ടത്തില്‍
കാണാതൊളിക്കുന്നു ഞാനെപ്പോഴും
എന്നാലുമെന്നാലുമെന്നാളും ഞാന്‍
എല്ലാമറിഞ്ഞോണ്ട് ചിരിച്ചീടുന്നു

ഈ ലോക ജീവിതനാടകത്തില്‍
സമ്മാനം നോക്കാതെ നടിക്കുന്നു ഞാന്‍
ഒരു നാളില്‍ ലഭിക്കുന്ന സമ്മാനമോ
ഒരു നോക്കു കാണുവാന്‍ ഞാനില്ലപ്പോള്‍

കാണാത്ത സമ്മാനം കണ്ടിട്ടപ്പോള്‍
നാട്ടാര്‍ പുകഴ്ത്തുന്നു നല്ലവന്‍ ഞാന്‍
അതു കേള്‍ക്കാന്‍ ഞാനില്ലയെന്ന സത്യം
അറിഞ്ഞോണ്ടു പറയുന്നു നല്ലവന്‍ ഞാന്‍

ഇവര്‍ നല്‍കും ഈ ഹാസ്യ സമ്മാനങ്ങള്‍
കാണാതെ പോയതാണെന്‍റെ ഭാഗ്യം
ഈ ജന്മം കിട്ടാത്ത സമ്മാനങ്ങള്‍
മറുജന്മം കിട്ടുമ്പോളെത്ര ദു:ഖം

മാനവ ജന്മം പുണ്യ ജന്മം
ആ ജന്മം നന്നായി ജീവിക്കുക

Wednesday, March 28, 2012

അറിയുന്നു ഞാന്‍ നിന്നെ, അന്തിതുടിപ്പോടെ, അകലുന്ന സൂര്യന്‍റെ ദുഖമോടെ...
നിറയുന്നു നീയെന്നില്‍ നിറമാര്‍ന്നോരക്ഷര സ്വപ്നമായ്‌, സംഗീതമായി.....
തെളിയുന്നു നീ കൃഷ്ണശിലതന്‍ അധരത്തിലെരിയുന്ന  തിരിനാളമായി......
നീ നിറഞ്ഞൊഴുകുന്നു ഹര്‍ഷമോടെ  വര്‍ഷ സംഗീതമായ് സരിത്തായി.....

തകരുന്ന നെഞ്ചിലെ താളമായി താരാട്ടുപാട്ടായ്‌ നീ അണയുന്നു.....
കത്തിജ്വലിക്കുന്ന വേനലിലെ കണിക്കൊന്നയായി നീ ചിരിക്കുന്നു....
കാറ്റിന്‍റെ പാട്ടിനോത്താടുന്ന തിരികള്‍തന്‍ രാഗമായ്‌  നീ മാറിടുന്നു......
ഒരു ചുംബനത്തിന്റെ മധുവൂറും ഓര്‍മ്മയില്‍ നിന്നെ ഞാന്‍ തേടിയെത്തുന്നു.....

ഒരു വസന്തത്തിന്‍റെ പ്രഭയാര്‍ന്ന ചിന്തയില്‍ നിന്നെഞാനോര്‍ത്തിരിക്കുന്നു......
ആരോരുമറിയാത്ത ഒരു പ്രണയത്തിന്‍റെ  മുറിവേകി നീ അകലുമ്പോള്‍.....,....
ഏകാന്തമെന്‍ ഹൃദയത്തിലിന്നും  നിന്നോര്‍മ്മ നൃത്തമാടുന്നു.....
ഒടുവിലെന്‍  സ്വപ്നങ്ങളെല്ലാം  കവര്‍ന്നുനീ....എന്നില്‍ നിന്നോടിയകലുംബോള്‍....,..




ഇനിയും......പറയുവാന്‍...........കഴിയാത്ത.....പ്രാണന്‍റെ

നോവില്‍........... ഞാന്‍....... നിന്നെയറിയുന്നു.........

                                                                              അനീഷ്‌ ശിവരാമന്‍...

Friday, March 16, 2012

മഴപോല്‍ മറ്റൊന്ന്, നീ മാത്രമാണ്....
പ്രണയത്തിന്‍റെ  പെരുമഴതുള്ളിയാല്‍,....
അകവും,പുറവും  നനച്ച്, നീയെന്നില്‍ ,...
മഴപ്പാട്ടിന്‍റെ  നിര്‍വൃതി തീര്‍ക്കുന്നു.....

സൂര്യന്‍ കരിച്ചിട്ട ഭൂമിയിലേക്ക്‌....,...
ഊര്‍ന്നു  വീഴുന്ന  നീര്‍ക്കണങ്ങള്‍
മണ്ണിനെ തൊടുമ്പോള്‍ അറിയുന്ന ആനന്ദം ,..
ഞാന്‍ നിന്‍റെ സ്പര്‍ശത്തില്‍  അറിയുന്നു....

കറുത്ത പാതിരാവിലും ഞാന്‍ ഉറങ്ങാതെ , കാഴ്ചകള്‍ കാണുകയാണ്..
പുളിയിലകളില്‍ നൃത്തം ചെയ്തും , മരച്ചില്ലകള്‍ വിറപ്പിച്ചും....
കാറ്റിനൊപ്പം  പെയ്തിറങ്ങുന്ന, പെരുമഴക്കാഴ്ചകള്‍.......,....

മറവിയെടുക്കാത്ത  ഓര്‍മ്മയാണു  നീ.......
പുതുമഴതൊട്ട്,   പെരുമഴയോളം .....
പുല്‍നാമ്പുകള്‍പോലെ  ഒട്ടിച്ചേര്‍ന്ന്..
മരവിച്ചു കിടന്നത്  ഓര്‍മ്മകളാണ്....
ഒളിച്ചു പോയ മഴതുള്ളിക്കൊപ്പം , ഒഴുകാതെ പോയ ഓര്‍മ്മകള്‍.....,....

                                                                                    അനീഷ്‌  ശിവരാമന്‍.,.

Saturday, March 10, 2012

ആകാശത്തിലെ  അനന്തം നക്ഷത്രങ്ങള്‍ക്കിടയില്‍ ,
എന്നെ മോഹിപ്പിച്ചത് നീയായിരുന്നു......
നിന്‍റെ മിഴിയിലെ നനവ്‌, എന്റെതാണെന്ന് നിനച്ചു.,
ഏവരും നിദ്രപൂകുന്ന രാവില്‍ ,നിന്നെയും നോക്കിയിരുന്നു,
നിശ്ശബ്ധമായ നിന്‍റെ  തേങ്ങലുകള്‍ക്ക്, ഒടുക്കമുണ്ടാകണമേയെന്നു, പ്രാര്‍ഥിച്ചു !!!
ആകാശത്തിന്‍റെ  അനന്തതയില്‍,  എനിക്ക് പേര്‍ ചൊല്ലി വിളിക്കാന്‍ 
നീ മാത്രം..........

ഈ ഭൂമിയിലേക്ക്‌ നിന്നെ ഞാന്‍ വിളിക്കുന്നില്ല,-
എന്‍റെ ലോകം ദുഖവും,അശാന്തിയും , നിറഞ്ഞതാണ്.,,
നിനക്ക് രാത്രി ഉണര്‍ന്നിരിക്കാനും, പകല്‍ ഉറങ്ങാനും കഴിയുന്നു,,,,
എന്നാല്‍, രാവുകളില്‍   നിന്നെ നോക്കിയും, 
പകല്‍, നിന്നെക്കുറിച്ചോര്‍ത്തും..,
ഞാന്‍ , നിര്‍നിദ്രനാകുന്നു.

നിന്നെ നോക്കി കാഴ്ച്ച നഷ്ട്ടപ്പെട്ട കണ്ണുകളും, 
നിന്നെക്കൊതിച്ചു, തകര്‍ന്ന ഹൃദയവുമായി,
പറയാന്‍ വാക്കുകളില്ലാതെ......... ഞാന്‍..!!!!!



ഒരിക്കല്‍ നക്ഷത്രമായി ,,, ഞാന്‍  പുനര്‍ജനിക്കും........
അന്ന് ആകാശവീഥിയില്‍ വെച്ച് ,
ഭൂമിയിലെ കഥകള്‍ ഞാന്‍ കാതില്‍  നിമന്ത്രിക്കും,,
അതുവരെ  ഈ  മൌനവും പേറി ,  യാത്ര  തുടരുക.......!!!!

Friday, March 9, 2012

നീ.... എവിടേക്ക്   പോകുവാന്‍?

വിരലുകള്‍ക്ക്‌ സ്പര്‍ശമായും,
കണ്ണുകള്‍ക്ക്‌  കാഴ്ചയായും,
കാതുകള്‍ക്ക് സ്വരമായും,
ചുണ്ടുകളില്‍  മധുരമായും,
ആത്മാവില്‍  സുഗന്ധമായും,
എപ്പോഴും  എന്നോടൊപ്പമുണ്ട്...............


തന്ത്രികളില്‍  നാദം  പോലെ..........

പ്രാണനില്‍  മയങ്ങിക്കിടക്കുമ്പോള്‍.....,........


നീ..............................

എവിടേക്കുപോകുവാന്‍.....,.........????

എന്റെ സ്വപ്നമേ നീ ....
എന്റെ ഏകാന്ത രാവുകളില്‍
വര്‍ണങ്ങള്‍ വാരിപ്പൂശിയ
കടലാസ് വഞ്ചിയില്‍
കാറ്റിനെ പങ്കായമാക്കി വന്നു
ആയിരം സുഗന്ധപുഷ്പങ്ങളാല്‍
ഹാരംതീര്‍ത്തെന്നെ പരിണയിച്ചു .
കൈകള്‍ കോര്തുപിടിച്ച്
അപ്പൂപ്പന്‍ താടി പോല്‍പറന്നുയര്‍ന്നു
വെണമേഘക്കീറിലൂടെ,മഴവില്ലിന്‍
വര്‍ണങ്ങള്‍ക്കിടയിലൂടെ
അസ്തമയച്ചുവപ്പില്‍ നീന്തിതുടിപ്പിച്ചു
നക്ഷത്രങ്ങള്‍ വാരിയെറിഞ്ഞു
പൊട്ടിച്ചിരിപ്പിച്ചു
പിന്നെ
ഉദയ സൂര്യന്‍ സ്വര്‍ണം ചാര്‍ത്തിയ
മഞ്ഞു കണങ്ങളാല്‍
മാല കോര്‍ക്കുന്ന പുല്‍തുമ്പുകളെ
കണ്‍മിഴിയാല്‍ പുല്‍കിപ്പുണര്‍ന്ന
വര്‍ണശലഭത്തിന്റെ ചിറകിലേറ്റി
പകല്‍ക്കിനാക്കളും വാരിത്തന്നു
എന്നിട്ട്...
ഇന്നെന്തേ കറുത്ത നിഴലായ് വന്നെന്നെ
ഭയപ്പെടുത്തുന്നു
ഇരുണ്ട ഗഹ്വരങ്ങളിലൂടെന്നെ
തനിച്ചയക്കുന്നു
നിശബ്ദതയുടെ അഗാതതയിലൂടെ
ആഴത്തില്‍ നിന്നും ആഴത്തിലേക്ക്
വലിച്ചെറിയുന്നു
വിഷസര്‍പ്പങ്ങളാല്‍ പിന്തുടരപ്പെടുമ്പോള്‍
ഓടിത്തളര്‍ന്നു
ഒന്ന് പോയ്തരൂ എന്റെ സ്വപ്നമേ
എന്നുറക്കെ പറയാനായുമ്പോള്‍
എന്റെ ശബ്ദത്തെ തടവിലിട്ടതും നീയോ..?

മോഹങ്ങള്‍ നല്‍കുന്ന വേദനയും പേറി നില്ക്കുമ്പൊള്‍ എന്നെ തഴുകി പൊകുന്ന കുളിര്‍ കാറ്റിനും കണ്ണുനീരിന്‍റെ നനവ് ..... ഞാനറിയുന്നു ആഗ്രഹങള്‍ വേദനകള്‍ മാത്രം നല്‍കുന്നു .
അറിഞുകൊണ്ട് വേദനിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു
ഈ ഞാനും..

കൈയ്യിൽ കർപ്പൂരദീപവുമായ് വരും
കാർത്തിക യാമിനി
സങ്കല്പ നർമ്മദാ തീരത്തിലെത്തിയ
ദേവാംഗനയോ നീ

അസ്തമയം വന്നു മുങ്ങിക്കുളിക്കുന്നൊ-
രംബരപ്പൊയ്ക തൻ ചാരേ
തേരു വിളക്കുമായ് സന്ധ്യ വലം വക്കും
ചുറ്റമ്പലത്തിന്നരികെ
യൗവന സ്വപ്നങ്ങൾ പൂങ്കുല ചാർത്തിയ
പൊന്നശ്ശോകത്തിനെപ്പോലെ
യാമിനി ഇഷ്ടകാമുകി നീ എന്നെത്തേടിയണഞ്ഞു
നക്ഷത്രമുല്ലകൾസന്ധ്യ തൻ താമര
കുമ്പിളിൽ നിറയുന്ന നേരം
കുങ്കുമപ്പാടത്തിൻ അങ്ങേക്കരയ്ക്കൊരു
പുഞ്ചിരി പൂക്കുന്ന നേരം
മൺചിരാതിൻ മിഴിപ്പൂക്കളായ് മാറിയ
കൊച്ചു കിനാക്കളുമായ്
യാമിനി ഇഷ്ടകാമുകി നീ എന്നെത്തേടിയണഞ്ഞു
നീറുന്ന മണ്ണില്‍, നിലാവായ്‌ വന്നതും....
നീല നഭസ്സില്‍, കിനാവായ്‌ വിരിഞ്ഞതും....
കാറ്റിന്‍ കരുത്തായ്‌ , കടലില്‍   വന്‍ തിരകളായി.....
ചെടികളില്‍ പൂവായ്‌ വിടര്‍ന്നതും


പ്രണയമല്ലാതെ  മറ്റെന്ത്?


ആരോ അടര്‍ത്തിയെടുത്ത പൂമൊട്ടും 
ആരെയോ കാത്തുകിടക്കുന്ന പൂക്കളും....
ആര്‍ക്കുമേ വേണ്ടാത്ത പൂക്കളുമെല്ലാം,
കോര്‍ത്തു വെക്കുന്നു ഞാന്‍.....,.......!!!!
കാവ്യസുന്ദരിയുടെ  കഴുത്തിലണിയിക്കുവാന്‍.....,...




പ്രണയ പുഷ്പ്പങ്ങള്‍ പെറുക്കിയെടുക്കുക,......


നെഞ്ചോടു ചേര്‍ത്താ  സുഗന്ധം  നുകരുക..


ആ സുഗന്ധത്തിലായി   വീണു രമിക്കുക...


മരണമില്ലാത്തൊരു  ജന്മം  വരിക്കുക......
                                        
                                                             അനീഷ്‌  ശിവരാമന്‍..,.

Thursday, February 23, 2012


 ജീവിതമെന്ന കാല്‍പനികതയില്‍
                                       എന്തിനെന്നറിയാതെ എവിടെയ്ക്കെന്നറിയാതെ…..
                                       വഴിയറിയാതുഴ്ലുമൊരു ഏകാകി ഞാന്‍....
                                       ശൂന്യമാമി വഴിത്താരയില്‍ തേങ്ങുന്നുഞാനെന്നും ..

                                       ഏകാന്തത മാത്രമെന്‍ സൌഹൃദമെന്നും..
                                       ഏകയായ ഞാനെന്‍ ജീവിതപാഥയിലും
                                       സ്നേഹിയ്ക്കുന്നു എന്‍ ഏകാന്തചങ്ങാതിയെ
                                        എന്‍ നൊമ്പരത്തിലും ആനന്ദത്തിലും
                                        നീ മാത്രമാനെന്നുമെന്‍ സ്വാന്തനം

                                      നീറുമെന്‍ മാനസത്തിന്‍ തീരാത്തപ്രാര്‍ഥനയിതു  
                                      ഏകാന്തതയെന്ന എന്‍ലഹരീ ...
                                      എന്‍ ആത്മമിത്രമേ...........
                                       നീ എന്നുമെന്‍ കൂട്ടായി ചാരെയുണ്ടാകണം

                            അറിയുന്നു ഞാനിന്നിലോകത്തില്‍
                            അതിവേഗം കുതിയ്ക്കുന്ന ഹതഭാഗ്യരെ
                            നിങ്ങള്‍ ആരുമറിയുനില്ല ഏകാന്തതയെന്ന എന്‍ആത്മസുഹൃതിനെ
                             നിങ്ങളെല്ലാം മറന്നിരിയക്കും ..
                             ഏകാന്തത തന്‍ സഖിയാം എന്നെയും

                           എങ്കിലും പരാതിയില്ല പരിഭവമില്ല
                           ഏകാകിയാം എനിയ്ക്ക് താങ്ങായി
                           എന്നുമെന്‍ ഏകാന്തത തന്‍ സാമിപ്യമുണ്ടല്ലോ....

 

                                                                                                                        

Sunday, February 19, 2012






    മഴ...... ഓരോ മലയാളിയുടെയും  സ്വകാര്യ അഹങ്കാരം.........

ഓരോ മഴക്കാലവും കടന്നു പോകുമ്പോള്‍ ... മനസ്സില്‍ നുരഞ്ഞു പൊങ്ങുന്ന നഷ്ട്ട ബോധം.   നൊസ്റ്റാള്‍ജിയ.  
          

Wednesday, February 15, 2012

നനഞ്ഞ ചിറകുമായ്, ചേക്കേറാന്‍ ഇടമില്ലാതെ .....
പറക്കുന്ന പക്ഷിക്ക്  ഞാനെന്‍റെ ഹൃദയത്തില്‍ ....
കൂടോരുക്കികൊടുത്തു.

എന്‍റെ നെഞ്ചിന്റെ  ഛൂഡേറ്റ്‌   അത് തുവലുകള്‍ ഉണക്കി.....
വ്യെ൧യുടെ  ചുള്ളിക്കംബുകള്‍ക്കിടയില്‍ .....അതിന്റെ ചിറകടി ...
സ്വാന്ത്വന ഗീതമായി...

രാവുണര്‍ന്നത്   ഞാനറിഞ്ഞില്ല .. ഞാനപ്പോഴും   
മായലോകത്തായിരുന്നു...
ഏതോ മധുര ഗീതത്തില്‍ 
മോഹിതയായ പക്ഷി....
എന്നോടൊരു   വാക്കുപോലും  പറയാതെ.....
കൂടുവിട്ടു........


ഞാനാര്‌?

സത്രം സൂക്ഷിപ്പുകാരന്‍ മാത്രം.!!!!!!!!!!!
ഒഴുകാന്‍ കഴിയാത്ത നദിയുടെ ......
വീര്‍പ്പുമുട്ടല്‍ പോലെ....
അസ്വസ്ഥമായ  ഇന്നലെകള്‍............

നിളയില്‍  വീണ  നീര്‍ക്കണം  പോലെ....
ഒലിച്ചുപോയ ഓര്‍മ്മകള്‍.....
കാലം പകുത്തെടുത്ത .....
കനവുകളുടെ  വര്‍ണ്ണകൂട്ടുകള്‍......

ചോരയുടെ രുചി അറിഞ്ഞ ചുണ്ടുകള്‍
തേടുന്നത് ...........പാലല്ല....
പകയുടെ കനലെരിയുന്ന....
മനസ്സുകള്‍ക്കാവശ്യം   ശാന്തിഗീതവുമല്ല....


ഒരു വഴിയും സുരക്ഷിതമല്ല.....
ഒരു മുഖവും ഭയരഹിതവും അല്ല...
എന്നെങ്കിലും ഒരിക്കല്‍  പുരതുവരെണ്ടതുകൊണ്ട്
ഞാന്‍ ഒളിച്ചിരിക്കുന്നുമില്ല........

Sunday, January 22, 2012

വാക്കുകളില്ലാത്ത സ്വപ്നം 
സ്വയം വാക്കുകളായി മാറുമ്പോള്‍..
ഇറ്റുവീഴുന്ന മിഴിനീര്‍ കണങ്ങള്‍
ഒരായിരം അര്‍ത്ഥഭാവങ്ങള്‍ ചമയ്ക്കുന്നു..

ചിപ്പികള്‍ പൊട്ടിച്ചെറിഞ്ഞ്
മുത്തുകള്‍ സ്വയം ഉതിരുമ്പോള്‍
എന്റെ വാചാലമായ മൌനം 
നീയെന്തേ അറിഞ്ഞില്ല..?

വെളിച്ചം തുടിയ്ക്കുന്ന നാട്ടുവഴിയിലും
മഴത്തുള്ളികളിറ്റു വീഴുന്ന ഈറന്‍ സന്ധ്യയിലും
നിനക്കായ് ഞാന്‍ കാത്തിരുന്നു.
നീയെന്തേ വൈകുന്നത്?

നിശബ്ദമാം സ്നേഹത്തിന്‍ പ്രഭകള്‍ നില്‍ക്കവേ
നീയെവിടെ എന്നു തിരയുകില്‍..
എന്‍ കൈയെത്താത്ത ദൂരത്തായി 
ഇനിയൊരിയ്ക്കലും കാത്തു നില്‍ക്കാതെ
നീ മാഞ്ഞു പോയി.

എങ്കിലും എന്നിലെ സ്വാര്‍ത്ഥത 
നിന്‍ വരവിന്‍ കാലടികള്‍ക്കായി
കാതോര്‍ത്തിരിയ്ക്കുന്നു.

എന്റെ ആത്മാവിലേക്ക് നോക്കുമ്പോള്‍
ഞാന്‍ കാണുന്നത്‌ നിന്റെ മുഖമാണ്‌
എന്റെ മൌനംകളില്‍ തെളിയുന്നത്‌
നിന്റെ സ്വരമാണ്‌..
 

എന്റെ നൊമ്പരങ്ങളില്‍ കാണുന്നത്‌
നിന്റെ പുഞ്ചിരിയാണ്‌...
എന്റെ നിസ്വനങ്ങളില്‍ ഉള്ളത്
നിന്റെ ഹൃദയും ഇടിപ്പുകളാണ്
 
എന്റെ ഹൃദയ രക്തത്തിനു ഉള്ളത്
നിന്റെ നിറം ആണ്
അനന്തമായ ഒരു കാത്തിരുപ്പാണ്‌
 എന്റേതു....
എങ്കിലും നിനക്കു നല്‍കാന്‍ എന്റെ
കൈയില്‍ 

 
സ്നേഹമാണ്‌ ഉള്ളത്..
സ്നേഹം മാത്രം
 
 


നിശബ്ദതയ്ക്കു നിറം നല്‍കാന്‍
കൊതിച്ചേതോ-
നിനവിന്റെ കുളിര്‍മ്മയില്‍ വരച്ചതാണറിയാതെ
 നിന്നെ..!
മായ്ക്കുവാന്‍ ശ്രമിക്കാമിനിയൊരിയ്ക്കലും-
മായില്ലെന്നറിഞ്ഞു തന്നെ, യെന്‍
മനസ്സില്‍-



ഞാന്‍ വരച്ചു പോയില്ലേയറിയാതെയെങ്കിലും..
അറിയില്ലയിന്നു ഞാന്‍ കേള്‍ക്കുന്ന ഗാനം
എവിടെയോ മറന്നയെന്‍ മണ്‍വീണ
പാടുന്നതോ..
നനവിന്റെ കരസ്പര്‍ശ സാന്ത്വനം
തേടിയതെന്‍

ഉള്ളിലേക്കായ് മാത്രമായിരുന്നെന്‍
സ്വന്തമാക്കാന്‍
ആശിച്ചതും, പിന്നെ നിന്‍ മിഴികളോടെന്നെ-
മാത്രം കാണുവാന്‍ പറഞ്ഞതുമെന്റെ-
ഭാവനകളുടെ സ്വാര്‍ത്ഥത മാത്രം..!

നീറുന്ന മനസ്സാണെന്റേതെന്നറിഞ്ഞിട്ടു-
മെന്തേയാരാഞ്ഞില്ലയെന്‍ നോവുകള്‍ നീ..
അരുതെന്നു വിലക്കിയൊരു പാടു-
തവണകളെന്നിട്ടുമറിയാതെ പറഞ്ഞു-
പോയതാണെന്‍ പ്രണയം..സത്യമായും-

നിന്നെ നോവിക്കാനാശിച്ചതേയില്ല-
യെങ്കിലുമതു നിന്റെ
വേദനയായ് മാറിയോ..?
ഞാന്‍ തന്ന നോവുകള്‍ തിരികെ വാങ്ങുന്നു

എങ്കിലുമെന്നാത്മ നൊമ്പരമുണര്‍ത്തി

ആ മോഹത്തിന്‍ ദീപനാളമണയാതെ-
സൂക്ഷിക്കും ഞാനാ മോഹചിത്രത്തിന്റെ-
വിടര്‍ന്ന മിഴികള്‍ക്കു മുന്‍പിലെന്നും
എന്റെ ദു:ഖങ്ങളെന്റേതു മാത്രമായ്
ഒടുങ്ങട്ടേയെന്നുള്ളില്‍ കനല്‍
 കൂമ്പാരമായ്...