നിശബ്ദതയ്ക്കു നിറം നല്‍കാന്‍
കൊതിച്ചേതോ-
നിനവിന്റെ കുളിര്‍മ്മയില്‍ വരച്ചതാണറിയാതെ
നിനവിന്റെ കുളിര്‍മ്മയില്‍ വരച്ചതാണറിയാതെ
നിന്നെ..!
മായ്ക്കുവാന്‍ ശ്രമിക്കാമിനിയൊരിയ്ക്കലും-
മായില്ലെന്നറിഞ്ഞു തന്നെ, യെന്‍
മായ്ക്കുവാന്‍ ശ്രമിക്കാമിനിയൊരിയ്ക്കലും-
മായില്ലെന്നറിഞ്ഞു തന്നെ, യെന്‍
മനസ്സില്‍-
ഞാന്‍ വരച്ചു പോയില്ലേയറിയാതെയെങ്കിലും..
അറിയില്ലയിന്നു ഞാന്‍ കേള്‍ക്കുന്ന ഗാനം
എവിടെയോ മറന്നയെന്‍ മണ്‍വീണ
പാടുന്നതോ..
നനവിന്റെ കരസ്പര്‍ശ സാന്ത്വനം
നനവിന്റെ കരസ്പര്‍ശ സാന്ത്വനം
തേടിയതെന്‍
ഉള്ളിലേക്കായ് മാത്രമായിരുന്നെന്‍
സ്വന്തമാക്കാന്‍
നീറുന്ന മനസ്സാണെന്റേതെന്നറിഞ്ഞിട്ടു-
മെന്തേയാരാഞ്ഞില്ലയെന്‍ നോവുകള്‍ നീ..
അരുതെന്നു വിലക്കിയൊരു പാടു-
തവണകളെന്നിട്ടുമറിയാതെ പറഞ്ഞു-
പോയതാണെന്‍ പ്രണയം..സത്യമായും-
നിന്നെ നോവിക്കാനാശിച്ചതേയില്ല-
യെങ്കിലുമതു നിന്റെ
ആശിച്ചതും, പിന്നെ നിന്‍ മിഴികളോടെന്നെ-
മാത്രം കാണുവാന്‍ പറഞ്ഞതുമെന്റെ-
ഭാവനകളുടെ സ്വാര്‍ത്ഥത മാത്രം..!
മാത്രം കാണുവാന്‍ പറഞ്ഞതുമെന്റെ-
ഭാവനകളുടെ സ്വാര്‍ത്ഥത മാത്രം..!
നീറുന്ന മനസ്സാണെന്റേതെന്നറിഞ്ഞിട്ടു-
മെന്തേയാരാഞ്ഞില്ലയെന്‍ നോവുകള്‍ നീ..
അരുതെന്നു വിലക്കിയൊരു പാടു-
തവണകളെന്നിട്ടുമറിയാതെ പറഞ്ഞു-
പോയതാണെന്‍ പ്രണയം..സത്യമായും-
നിന്നെ നോവിക്കാനാശിച്ചതേയില്ല-
യെങ്കിലുമതു നിന്റെ
വേദനയായ് മാറിയോ..?
ഞാന്‍ തന്ന നോവുകള്‍ തിരികെ വാങ്ങുന്നു
ഞാന്‍ തന്ന നോവുകള്‍ തിരികെ വാങ്ങുന്നു
എങ്കിലുമെന്നാത്മ നൊമ്പരമുണര്‍ത്തി

ആ മോഹത്തിന്‍ ദീപനാളമണയാതെ-
സൂക്ഷിക്കും ഞാനാ മോഹചിത്രത്തിന്റെ-
വിടര്‍ന്ന മിഴികള്‍ക്കു മുന്‍പിലെന്നും
എന്റെ ദു:ഖങ്ങളെന്റേതു മാത്രമായ്
സൂക്ഷിക്കും ഞാനാ മോഹചിത്രത്തിന്റെ-
വിടര്‍ന്ന മിഴികള്‍ക്കു മുന്‍പിലെന്നും
എന്റെ ദു:ഖങ്ങളെന്റേതു മാത്രമായ്
ഒടുങ്ങട്ടേയെന്നുള്ളില്‍ കനല്‍
കൂമ്പാരമായ്...
No comments:
Post a Comment