Wednesday, March 28, 2012

അറിയുന്നു ഞാന്‍ നിന്നെ, അന്തിതുടിപ്പോടെ, അകലുന്ന സൂര്യന്‍റെ ദുഖമോടെ...
നിറയുന്നു നീയെന്നില്‍ നിറമാര്‍ന്നോരക്ഷര സ്വപ്നമായ്‌, സംഗീതമായി.....
തെളിയുന്നു നീ കൃഷ്ണശിലതന്‍ അധരത്തിലെരിയുന്ന  തിരിനാളമായി......
നീ നിറഞ്ഞൊഴുകുന്നു ഹര്‍ഷമോടെ  വര്‍ഷ സംഗീതമായ് സരിത്തായി.....

തകരുന്ന നെഞ്ചിലെ താളമായി താരാട്ടുപാട്ടായ്‌ നീ അണയുന്നു.....
കത്തിജ്വലിക്കുന്ന വേനലിലെ കണിക്കൊന്നയായി നീ ചിരിക്കുന്നു....
കാറ്റിന്‍റെ പാട്ടിനോത്താടുന്ന തിരികള്‍തന്‍ രാഗമായ്‌  നീ മാറിടുന്നു......
ഒരു ചുംബനത്തിന്റെ മധുവൂറും ഓര്‍മ്മയില്‍ നിന്നെ ഞാന്‍ തേടിയെത്തുന്നു.....

ഒരു വസന്തത്തിന്‍റെ പ്രഭയാര്‍ന്ന ചിന്തയില്‍ നിന്നെഞാനോര്‍ത്തിരിക്കുന്നു......
ആരോരുമറിയാത്ത ഒരു പ്രണയത്തിന്‍റെ  മുറിവേകി നീ അകലുമ്പോള്‍.....,....
ഏകാന്തമെന്‍ ഹൃദയത്തിലിന്നും  നിന്നോര്‍മ്മ നൃത്തമാടുന്നു.....
ഒടുവിലെന്‍  സ്വപ്നങ്ങളെല്ലാം  കവര്‍ന്നുനീ....എന്നില്‍ നിന്നോടിയകലുംബോള്‍....,..




ഇനിയും......പറയുവാന്‍...........കഴിയാത്ത.....പ്രാണന്‍റെ

നോവില്‍........... ഞാന്‍....... നിന്നെയറിയുന്നു.........

                                                                              അനീഷ്‌ ശിവരാമന്‍...

No comments:

Post a Comment